മനുഷ്യാ... ഞാനെന്തു തെറ്റ് ചെയ്തിട്ടാണ് നീ എന്നെ ഈ തടവറയില്‍ അടച്ചിട്ടിരിക്കുന്നത്? എന്നെ തുറന്നു വിടൂ...
ഒരു പക്ഷെ മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ മനുഷ്യരോട് ഇങ്ങനെ പ്രതികരിച്ചേനെ. കാട്ടില്‍ സ്വസ്ഥമായി കളിച്ചുല്ലസിച്ചു നടക്കേണ്ട ഈ കുട്ടിയാനയുടെ കരളലിയിക്കുന്ന ഈ കാഴ്ചയാണ് കോടനാട് ആന താവളത്തിലെതുന്ന ഏതൊരു സഞ്ചാരിയെയും കാത്തിരിക്കുന്നത്.
മലയാറ്റൂര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ പെരിയാര്‍ തീരത്തുള്ള കോടനാട് ഒരു കാലത്ത് പ്രശക്തമായ ആന പരിശീലന കേന്ദ്രം ആയിരുന്നു. മലയാറ്റൂര്‍ കാടുകളില്‍ നിന്നും ആനകളെ പിടിച്ചു തുടങ്ങിയ 1895 ലാണ് ഈ ആന പരിശീലന കേന്ദ്രവും തുടങ്ങുന്നത് . ഇപ്പൊ കാണുന്ന ആറ് മുറി "തടവറ"1965 ഇല് പണി കഴിപ്പിച്ചതാണ്. 1977 ഇല് ആന പിടുത്തം സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുന്നത് വരെ ഇവിടെ ആനകളെ പണിയെടുക്കാന്‍ പരിശീലിപ്പിച്ചിരുന്നു. രണ്ടു കുട്ടിയാനകള്‍ ഉള്‍പ്പടെ ഏഴു ആനകള്‍ ഇപ്പോള്‍ ഇവിടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നിന്നും 12 കിലോമീറ്റര്‍ അകലെ മാറിയാണ് കോടനാട്. (എറണാകുളത്ത് നിന്നും 45 കിലോമീറ്റര്‍ ). സഞ്ചാരികള്‍ക്കായി ആന സവാരി ഒരുക്കിയിട്ടുണ്ട് (അങ്ങനെയും അവരെ കഷ്ട്ടപ്പെടുത്തുന്നുണ്ടെന്നു സാരം!) ഉള്ളില്‍ ഒരു ചെറിയ മൃഗ ശാല ഉണ്ടായിരുന്നത് ഇപ്പൊ പൂട്ടിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച മഴയൊഴിഞ്ഞ നേരം നോക്കി ക്യാമറയുമായി കോടനാടെയ്ക്ക് ഇറങ്ങിയത് വളരെ പ്രതീക്ഷയോടെ ആയിരുന്നു. കൂട്ടിലിട്ട ആന കുട്ടികളും ചങ്ങലയിട്ട കാലുകളുമായി മനുഷ്യന്റെ ക്രൂരതകളിലേക്ക് കണ് തുറക്കുന്ന ചില ഫ്രെയിമുകള്‍ .
യാത്രകള്‍ അവസാനിക്കുന്നില്ല...
ഒരു പക്ഷെ മൃഗങ്ങള്‍ക്കും മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ മനുഷ്യരോട് ഇങ്ങനെ പ്രതികരിച്ചേനെ. കാട്ടില്‍ സ്വസ്ഥമായി കളിച്ചുല്ലസിച്ചു നടക്കേണ്ട ഈ കുട്ടിയാനയുടെ കരളലിയിക്കുന്ന ഈ കാഴ്ചയാണ് കോടനാട് ആന താവളത്തിലെതുന്ന ഏതൊരു സഞ്ചാരിയെയും കാത്തിരിക്കുന്നത്.
മലയാറ്റൂര്‍ ഫോറെസ്റ്റ് ഡിവിഷനില്‍ പെരിയാര്‍ തീരത്തുള്ള കോടനാട് ഒരു കാലത്ത് പ്രശക്തമായ ആന പരിശീലന കേന്ദ്രം ആയിരുന്നു. മലയാറ്റൂര്‍ കാടുകളില്‍ നിന്നും ആനകളെ പിടിച്ചു തുടങ്ങിയ 1895 ലാണ് ഈ ആന പരിശീലന കേന്ദ്രവും തുടങ്ങുന്നത് . ഇപ്പൊ കാണുന്ന ആറ് മുറി "തടവറ"1965 ഇല് പണി കഴിപ്പിച്ചതാണ്. 1977 ഇല് ആന പിടുത്തം സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുന്നത് വരെ ഇവിടെ ആനകളെ പണിയെടുക്കാന്‍ പരിശീലിപ്പിച്ചിരുന്നു. രണ്ടു കുട്ടിയാനകള്‍ ഉള്‍പ്പടെ ഏഴു ആനകള്‍ ഇപ്പോള്‍ ഇവിടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നിന്നും 12 കിലോമീറ്റര്‍ അകലെ മാറിയാണ് കോടനാട്. (എറണാകുളത്ത് നിന്നും 45 കിലോമീറ്റര്‍ ). സഞ്ചാരികള്‍ക്കായി ആന സവാരി ഒരുക്കിയിട്ടുണ്ട് (അങ്ങനെയും അവരെ കഷ്ട്ടപ്പെടുത്തുന്നുണ്ടെന്