03-12-2011 ഒരു നല്ല യാത്രക്ക് അവസരമൊരുക്കിയ മലയാള നാടിനു നന്ദി...
തികച്ചും അപ്രതീക്ഷിതമായ ഒരു യാത്ര, ഉച്ചക്ക് വിജയന്‍ വിളിച്ച് വൈകിട്ട്
വര്‍മാജിക്കൊപ്പം യാത്ര പോകുന്നോ എന്ന് ചോദിക്കുന്നു, ഓക്കേ പറയുന്നു,
വൈകിട്ട് ഞാനും പ്രേമും കൂടി തൃപ്പൂണിത്തറക്ക് ബൈക്കില്‍. അവിടെ സ്വാതി
നേരത്തെ തന്നെ എത്തിയിരുന്നു, പിന്നീട് അച്ചുവും പ്രശാന്തും കൂടി
എത്തിച്ചേര്‍ന്നു.
വര്‍മ്മാജിയുടെ വീട്ടില്‍ നിന്നും വൈകുന്നേരം തിരിച്ച് കുളമാവ്
ഡാമിനുമകളില്‍ കുറച്ച് നേരം ചിലവഴിച്ച് ചെറുതോണി എത്തിയപ്പോള്‍ രാത്രി
വൈകിയിയിരുന്നു. വണ്ടിയില്‍ പെട്രോളും കുറവായിരുന്നു, അതിനാല്‍ രാത്രി
ചെറുതോണിയില്‍ മുറിയെടുത്തു അവിടെ തങ്ങി. വെള്ളവും പുകയും നിറഞ്ഞ ഒരു
രാത്രി, കൂട്ടിന് കുറെ കവിതകളും.
ചെറുതോണിയില്‍ നിന്നും രാവിലെ
രാമക്കല്‍ മേട്ടിലേക്ക്. അവിടെ ബാലന്‍ പിള്ള സിറ്റിയില്‍ ഒന്നു കറങ്ങി(!!!)
കാറ്റാടി പാടമൊക്കെ കണ്ട്, മലമുകളില്‍ കുറേ നേരം ചിലവഴിച്ച് മടക്കയാത്ര.
മടക്കയാത്ര വാഗമണ്‍ വഴിയാക്കാന്‍ തീരുമാനത്തിലെത്തി.
ചപ്പാത്തിലെ
മുല്ലപ്പെരിയാര്‍ പ്രതിക്ഷേധ സമരം കാരണം തിരിച്ചുവരവ് ആകെ ചുറ്റി. ഇടക്ക്
വണ്ടി വഴിതിരിച്ചു വിട്ടു, പിന്നെ ആകെ ബ്ലോക്ക്. വഴി ചോദിച്ച് ചോദിച്ചാണ്
യാത്ര എന്നിട്ടും ഇടക്കെപ്പോഴോ വഴി തെറ്റി, വഴി തെറ്റിയെന്നു ഞങ്ങള്‍ പക്ഷെ
പറയില്ല, കാരണം വന്നത് അത്ര മനോഹരമായ വഴികളിലൂടെയായിരുന്നു. തേയില
തോട്ടത്തിനു നടുവിലൂടെ ഒരു കൊച്ചു റോഡ്. ചിലയിടത്ത് പൊട്ടിപ്പൊളിഞ്ഞ് ആകെ
താറുമാറായി കിടക്കുന്നു. പക്ഷെ യാത്ര ആസ്വദിച്ചു തന്നെ. പുള്ളിക്കാനത്തെ
മലനിരകളുടെ ഭംഗി പറഞ്ഞറിയിക്കാനാവാത്തതാണ്. വൈകുന്നേരത്തെ ആകാശവും
കോടയുമൊക്കെയായി മനസ്സു നിറക്കുന്ന കാഴ്ച്ചകള്‍.
പുള്ളിക്കാനത്തുനിന്നും ഏലപ്പാറ വഴി വാഗമണ്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി. ആ
രാത്രി വാഗണില്‍ കഴിച്ചുകൂട്ടി. രാവിലെ മൊട്ടക്കുന്നുകളും കണ്ട് തിരിച്ച്
എര്‍ണ്ണാകുളത്തിന്.
ഈ യാത്ര കൊണ്ട് ലാഭമേറെയാണ്. വര്‍മ്മാജിയുടെ
പുകക്കുഴലിന് വയറുനിറഞ്ഞു. സ്വാതിക്ക് മലമുകളില്‍ പുഷ് അപ്പ് എടുക്കാന്‍
പറ്റി. പ്രശാന്ത് ഒരു എക്സ്പേര്‍ട്ട് ഡ്രൈവറായി മാറി. പിന്നെ എനിക്ക് കുറെ
നല്ല ചിത്രങ്ങളും.
No comments:
Post a Comment